Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : People Living

Kottayam

കു​ടി​വെ​ള്ളം ന​ല്‍കാ​തെ കോ​ട്ട​യ​ത്തും പ​രി​സ​ര​ങ്ങ​ളി​ലും ഉള്ള​വ​രെ ദ്രോ​ഹി​ക്കു​ന്നു: തി​രു​വ​ഞ്ചൂ​ര്‍

കോ​ട്ട​യം: കോ​ട്ട​യ​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ജ​ന​ങ്ങ​ള്‍ക്ക് കു​ടി​വെ​ള്ളം ന​ല്‍കാ​തെ ബോ​ധ​പൂ​ര്‍വം സ​ര്‍ക്കാ​ര്‍ ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ. വെ​ള്ളംവ​ച്ച് രാ​ഷ്‌​ട്രീ​യം ക​ളി​ക്കു​ന്ന​വ​രെ ജ​ന​ങ്ങ​ള്‍ വെ​ള്ളം കു​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍കി.

ഒ​രു നാ​ടി​ന്‍റെ വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്താ​ന്‍ ചി​ല​ര്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യെ ആ​യു​ധ​മാ​ക്കു​ക​യാ​ണെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. കോ​ട്ട​യ​ത്തെ ജ​ന​ങ്ങ​ള്‍ക്ക് ജീ​വി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ വെ​ള്ളം ല​ഭി​ക്കു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ മ​തി​യാ​യ ന​ട​പ​ടി എ​ടു​ക്ക​ണം. സ​ര്‍ക്കാ​രി​ന്‍റെ മു​ഖം മി​നു​ക്കാ​ന്‍ കോ​ടി​ക​ളാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. എ​ത്ര കോ​ടി​ക​ള്‍ ചെ​ല​ഴി​ച്ചാ​ലും ഈ ​സ​ര്‍ക്കാ​രി​ന്‍റെ മു​ഖം മി​നു​ങ്ങാ​ന്‍ പോ​കു​ന്നി​ല്ലെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

കോ​ട്ട​യം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കോ​ട്ട​യം മു​നിസി​പ്പാ​ലി​റ്റി, വി​ജ​യ​പു​രം, പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ണ്‍ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു തി​രു​വ​ഞ്ചൂ​ര്‍.

മു​നിസി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ എം.​പി. സ​ന്തോ​ഷ്‌​കു​മാ​ര്‍, ടി.​സി. റോ​യി, സി​ബി കൊ​ല്ലാ​ട്, എ​ന്‍. ജ​യ​ച​ന്ദ്ര​ന്‍, സി​സി ബോ​ബി, സാ​ബു മാ​ത്യു, ഷൈ​നി വ​ര്‍ക്കി, ബി​ന്ദു സ​ന്തോ​ഷ്‌​കു​മാ​ര്‍, ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍, സ​നി​ല്‍ കാ​ണ​ക്കാ​ലി​ല്‍, മി​ഥു​ന്‍ ജി. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി

Latest News

Corehub Up